parivaarkerala.org

പരിവാർ കേരള സംസ്ഥാന സമ്മേളനം 2026 കണ്ണൂരിൽ വെച്ച് നടക്കുന്നു

ബുദ്ധിപരമായ വെല്ലുവിളികളും വളർച്ചാപരമായ പരിമിതികളും നേരിടുന്ന വ്യക്തികളുടെ (PwIDD) അവകാശങ്ങൾ, സാമൂഹിക പങ്കാളിത്തം, ശാക്തീകരണം എന്നിവ മുൻനിർത്തി പരിവാർ കേരളയുടെ സംസ്ഥാന സമ്മേളനം 2026 സെപ്റ്റംബർ 20, 21 തീയതികളിൽ കണ്ണൂരിൽ വെച്ച് നടക്കുന്നു.

രണ്ടുദിവസങ്ങളിലായി നടക്കുന്ന ഈ പരിപാടിയിൽ ഭിന്നശേഷി മേഖലയിലെ വിദഗ്ദ്ധർ നയിക്കുന്ന ക്ലാസുകൾ, സെമിനാറുകൾ, ജനറൽ കൗൺസിൽ, പൊതുസമ്മേളനം, സാംസ്കാരിക പരിപാടികൾ എന്നിവ ഉണ്ടായിരിക്കും. ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും സാമൂഹിക ജീവിതത്തിലും തുല്യ അവസരങ്ങൾ ഉറപ്പാക്കുന്നതിനും ബോധവൽക്കരണം സൃഷ്ടിക്കുന്നതിനുമാണ് ഈ സമ്മേളനം ലക്ഷ്യമിടുന്നത്.
Tags :
state conference
Share This :