parivaarkerala.org

നിരാമയ ഇൻഷുറൻസ് പദ്ധതി

നിരാമയ ക്ലൈയിമുകൾ ഇപ്പോൾ ശരിയായ രീതിയിൽ അയച്ച് കൊടുക്കാവുന്നതാണ്.
താഴെയുള്ള മെസ്സേജുകൾ കൃത്യമായി വായിച്ച് മനസിലാക്കുക.

നാഷണൽ ട്രസ്റ്റ് ആക്ട്ന്റെ പരിധിയിൽ വരുന്ന ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്കുള്ള നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലുൾപ്പെട്ടവർക്ക് ആശുപത്രി ചിലവുകൾ തിരികെ ലഭിക്കുന്നതിനുള്ള (Reimbursement) മാർഗ്ഗനിർദ്ദേശങ്ങൾ

1.ആശുപത്രിയിൽ അഡ്മിറ്റ് ആയാൽ ലഭിക്കുന്ന പരമാവധി തുക – ₹ 55,000/-

1a.ജന്മനായുള്ളതും അല്ലാത്തതുമായ ഭിന്നശേഷി മൂലമുള്ള അസുഖങ്ങൾക്കുള്ള ശസ്ത്രക്രിയ പരമാവധി – ₹ 40,000/-

1b.ശസ്ത്രക്രിയ ഇല്ലാത്ത ആശുപത്രിവാസത്തിനള്ള ചിലവുകൾ പരമാവധി – ₹15,000/-

(1a + 1b രണ്ടും കൂടി ചേർത്താണ് ₹55,000/-)

2.ആശുപത്രിയിൽ അഡ്മിറ്റ് ആകാതെയുള്ള (Out Patient – OP) ചികിത്സാ ചിലവുകൾ പരമാവധി – ₹19,000/-

2a. ഔട്ട് പേഷ്യന്റ് ചികിത്സ (ഡോക്ടറുടെ ഫീസ് , മെഡിക്കൽ ചെക്കപ്പ് , മരുന്നുകൾ , ലാബ് ടെസ്റ്റുകൾ , മറ്റു പരിശോധനകൾ എന്നിവക്ക്) പരമാവധി – ₹15,000/-

2b. ദന്തരോഗ ചികിത്സ പരമാവധി – ₹4,000/-

(2a+ 2b ഇവ രണ്ടും കൂടി ചേർത്താണ് ₹19,000/-)

3.ഭിന്നശേഷി മൂലമുള്ള വിഷമങ്ങൾ ലഘൂകരിക്കുന്നതിന് നിലവിൽ നൽകിവരുന്ന തെറാപ്പികൾക്കും പുതിയതായി ചെയ്യുന്ന തെറാപ്പികൾക്കും (ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ബിഹേവിയർ തെറാപ്പി, ഒക്കുപേഷൻ തെറാപ്പി മുതലായവ) പരമാവധി – ₹20,000/-

4.ആൾട്ടർനേറ്റീവ് മെഡിസിൻ (ആയുർവേദം, ഹോമിയോ, യൂനാനി, സിദ്ധ,നാച്ചുറോപ്പതി മുതലായവ) പരമാവധി – ₹4,000/-

5.യാത്ര ചിലവുകൾ പരമാവധി – ₹2,000/-

🚨ശ്രദ്ധിക്കുക:

ഒരു പോളിസി ഉടമക്ക് ഒരു വർഷം ചികിത്സക്കായി ക്ലെയിം ചെയ്യാവുന്ന പരമാവധി തുക – ₹100,000/-

നിരാമയ ക്ലെയിം ചെയ്യുന്ന രീതി:

1.പൂർണമായും വ്യക്തമായും പൂരിപ്പിച്ച നിരാമയ ക്ലെയിം ഫോം (ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഫോം ഡൌൺലോഡ് ചെയ്യാം)
https://mediassisttpa.in/assets/claim-forms/reimbursement-claim-form.pdf

2.UDID കാർഡ് കോപ്പി സ്വയം സാക്ഷ്യപ്പെടുത്തിയത്

3.സ്വയം സാക്ഷ്യപ്പെടുത്തിയ ഡിസബിലിറ്റി സർട്ടിഫിക്കറ്റ് കോപ്പി

4.ഡോക്ടറുടെ ഒപ്പും സീലോടും കൂടിയ പ്രീസ്ക്രിപ്ഷൻ,ചികിത്സ റിപ്പോർട്ട്‌ (Treatment Report) എന്നിവ ഒറിജിനൽ

5.ആശുപത്രിയിൽ കിടത്തി ചികിത്സ (In Patient) ആണെങ്കിൽ ഡിസ്ചാർജ് കാർഡ്/ഡിസ്ചാർജ് റിപ്പോർട്ട്‌ ഒറിജിനൽ

6.എല്ലാ ഒറിജിനൽ ക്യാഷ് ബില്ലുകളും പിറകിൽ ഡോക്ടറുടെ ഒപ്പും സീലും പതിച്ചത്.

7.ക്യാഷ് ബില്ലുകളിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ പരിശോധന റിപ്പോർട്ടുകളും (ഒറിജിനൽ) ഡോക്ടറുടെ ഒപ്പും സീലും പതിച്ചത്.

8.ഗുണഭോക്താവിന്റെ പേര്, ബാങ്ക് അക്കൗണ്ട് നമ്പർ, IFSC, ബാങ്കിന്റെ പേര്, ബ്രാഞ്ച്, അഡ്രസ് മുതലായവ വ്യക്തമാക്കുന്ന ബാങ്ക് പാസ്സ് ബുക്ക്‌ കോപ്പി അല്ലെങ്കിൽ ക്യാൻസൽ ചെയ്ത ചെക്ക്.

9.ക്ലെയിം ചെയ്യുന്ന രക്ഷിതാവിന്റെയും രോഗിയുടെയും ആധാർ കാർഡ് സ്വയം രക്ഷിതാവ് സാക്ഷ്യപ്പെടുത്തിയത്.

10.2026-27 വർഷത്തെ നിരാമയ കാർഡിൻ്റെ കോപ്പി (രക്ഷിതാവ് സാക്ഷ്യപ്പെടുത്തിയത്)

മേല്പറഞ്ഞ എല്ലാ രേഖകളും ചികിത്സ കഴിഞ്ഞ് (Last Bill Date) ഒരുമാസത്തിനകം താഴെ അഡ്രസ്സിൽ ലഭിക്കത്തക്ക രീതിയിൽ രജിസ്റ്റർ പോസ്റ്റ്‌ ആയി അയച്ചു കൊടുക്കുക:

Medi Assist Insurance TPA Pvt Ltd.
1st Floor,Block D,
Noida Sector 3,
Noida,Utter Pradesh
Pin:201301
PH:040-68213648
040-68178569

അല്ലെങ്കിൽ

Medi Assist Insurance TPA Pvt Ltd.
61/595, Sabu & Cyprian Building Ground Floor,
R. Madhavan Nair Road,
Ravipuram, Ernakulam,
Cochin – 682016
Phone:
0484 4000506

കണ്ണൂർ ഡിസ്ട്രിക്ട് പരിവാർ

Tags :
Health Insurance
Share This :